ബം​ഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടും. ഇപ്പോൾ താരതമ്യേന ദുർബലമായിരിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമാവാൻ ന്യൂനമർദം കാരണമായേക്കും.