രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: എസ് ഐക്ക് സസ്‌പെന്‍ഷന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്  സാമ്പത്തിക തട്ടിപ്പു നടത്തിയതിന് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ എസ് ഐ ഷിജു സി. എസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തലയോലപ്പറമ്പിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടിയാക്കി തരാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതിപക്ഷനേതാവുമായി അടുപ്പമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പലരില്‍ നിന്നായി ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഇതിനായി ഇയാള്‍ ഉപയോഗിച്ചിരുന്നു. നിരവധി പോലീസുകാരും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented