ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത മണിപ്പൂര്‍ സ്വദേശികളായ ദമ്പതികൾ പോലീസ് പിടിയിൽ. സെർതോ റുഗ്നെഹുവും  ഭാര്യയുമാണ് തൃശ്ശൂർ സ്വദേശിയുടെ പരാതിയിൽ അറസ്റ്റിലായത്. തന്റെ കയ്യിൽ നിന്ന് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ഇവർ പരാതിയിൽ പറഞ്ഞത്.

വിദേശത്തുനിന്നുള്ള ഡോക്ടറെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട് കുറച്ചുനാളുകൾക്ക് ശേഷം സമ്മാനമായി നാട്ടിലേക്ക് സ്വർണവും പണവും അയച്ചിട്ടുണ്ടെന്ന് പറയും. പിന്നീട് പാഴ്സൽ സർവീസിൽ നിന്ന് മറ്റൊരു യുവതി വിളിച്ചു.

വൻതുക നികുതിയായും ഇൻഷുറൻസായും ഈ രീതിയിൽ കൈപ്പറ്റിയ ശേഷം മുങ്ങുകയായിരുന്നു ഇവരുടെ പതിവ്. രണ്ടുമാസം കൂടുമ്പോൾ ഇവർ താമസസ്ഥലം മാറ്റും.  തൃശ്ശൂർ സിറ്റി ക്രൈം പോലീസ് ബെംഗളൂരുവില്‍ പത്തുദിവസം താമസിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് എ.ടി.എം കാർഡുകളും നിരവധി സിം കാർഡുകളും കണ്ടെടുത്തു.