കണ്ണൂര്‍: ലോക്ക് ഡൗണിനു പിന്നാലെ ലോക്ക് ദ റെയിന്‍ ഡൗണ്‍ ചലഞ്ചുമായി കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 1056 കുഴികള്‍ നിര്‍മ്മിച്ച് മഴയെ പിടിച്ചു കെട്ടി മണ്ണിലേക്ക് ഇറക്കാനാണ് പുതിയ ചലഞ്ച്. 

കോവിഡിനെ പിടിച്ചു കെട്ടിയ പോലെ പ്രളയത്തേയും പിടിച്ചു കെട്ടാനാണ് ചലഞ്ച്. ഒന്നര മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ ആഴവും ഉള്ള കുഴികളില്‍ 2250 ലിറ്റര്‍ വെള്ളം കൊള്ളും. അങ്ങനെ 24 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇത്രയതികം കുഴികളിയായി ശേഖരിക്കപ്പെടുന്നത്. കുട്ടികളുള്ള പരിസരങ്ങളില്‍ ആഴം കുറച്ച് കുഴികളുടെ എണ്ണം കൂട്ടും.