മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം 'ബ്രോ ഡാഡി'യുടെ പൂജ തെലങ്കാനയില്‍. സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു തീരുമാനത്തിലേക്കാണ് സിനിമാ മേഖല നീങ്ങുന്നത് എന്നതിന്റെ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. 

ഇതുകൂടാതെ മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങും ഹൈദരാബാദില്‍ നടത്തുന്നതിനുള്ള ആലോചനകള്‍ നടന്നുവരുന്നതായാണ് വിവരം.