ദീപാവലി ആശംസകളുമായി മോഹൻലാൽ സഞ്ജയ് ദത്തിന്റെ ദുബായിയിലെ വസതിയിലെത്തി. അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്ക് പോകുന്നതിന്റെ ഭാഗമായിട്ടാണ് സഞ്ജയ് ദത്ത് ദുബായിൽ എത്തിയത്.

മലയാളത്തിലെയും ഹിന്ദിയിലെയും താര രാജാക്കന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇപ്പോൾ.

ഐ.പി.എൽ. ഫൈനൽ മത്സരം കാണാൻ എത്തിയതായിരുന്നു മോഹൻലാൽ.  പുതിയ ഐ.പി.എല്‍. ടീമിന്റെ ഉടമസ്ഥാവകാശത്തിന് വേണ്ടി മോഹൻലാൽ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.