വിദ്യാർഥി സമരങ്ങളിൽ കോഴിക്കോട് മുഹമ്മദ് റിയാസ് സജീവമാകുന്നതിന് തൊട്ടുമുമ്പ് 2000-2001 കാലഘട്ടത്തിലാണ് അച്ഛൻ പി.എം   അബ്ദുൾ ഖാദർ ഐപിഎസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായെത്തുന്നത്. മന്ത്രിസഭയിലെ ബേബിയായി റിയാസ് വരുമ്പോൾ പഴയ കമ്മീഷണർ മകന്റെ സമരകാലത്തേക്കാൾ ഓർക്കുന്നത് അക്കാദമിക മികവാണ്. മൂന്നു പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ചയായാണ് റിയാസിന്റെ മന്ത്രിപദത്തെ മാതാപിതാക്കൾ കാണുന്നത്. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ നന്മ ചെയ്യണം എന്നാണ് റിയാസിനോട് മാതാപിതാക്കൾ‍ പറയുന്നത്.