എയര്‍ ഇന്ത്യാ ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസ്, ടി.വി. രാജേഷ് എന്നിവരെ കോഴിക്കോട്  ജെ.സി.എം. കോടതി റിമാന്‍ഡ് ചെയ്തു. 2009-ലെ കേസിലാണ് റിമാന്‍ഡ്. ജാമ്യം റദ്ദായതിനെ തുടര്‍ന്ന് ഹൈക്കോടതി ഇന്ന് നേതാക്കളോട് ഹാജരാവാന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. 2009-ല്‍ ടി.വി. രാജേഷ് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും മുഹമ്മദ് റിയാസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു.