ആലുവയില്‍ ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണ്‍ നേരിട്ട ക്രൂര പീഡനം  വെളിവാക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ പുറത്തായി. തന്റെ ദുരനുഭവങ്ങള്‍ മൊഫിയ സുഹൃത്തുക്കളോടും തുറന്നുപറഞ്ഞിരുന്നു. കൂട്ടുകാരുടെ മൊഴിയെടുത്ത അന്വേഷണ സംഘം ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും തെളിവായി പരിഗണിക്കും. 

എനിക്ക് നീതി വേണമെന്ന് പറഞ്ഞാണ് മൊഫിയ ഇന്‍സ്റ്റഗ്രാമില്‍ ആദ്യ പോസ്റ്റിടുന്നത്. സുഹൈല്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മറ്റൊരു പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ഭര്‍തൃമാതാവില്‍ നിന്നും മൊഫിയ പീഡനങ്ങള്‍ നേരിട്ടിരുന്നു.