കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് യജ്ഞത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ കുത്തിവെപ്പ് എടുക്കും. 

പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ  എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും വാക്സിന്‍ നല്‍കുമെന്നാണ് സൂചന. രണ്ടാംഘട്ടത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 

അതേസമയം വാക്‌സിന് എതിരെ തെറ്റായ പ്രചാരണങ്ങള്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.