കെ. സുധാകരന്‍ നടത്തിയ ചെത്തുകാരന്റെ മകന്‍ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍. ഖേദം പ്രകടിപ്പിക്കേണ്ടത് സുധാകരനാണെന്നും അദ്ദേഹം അതിന് തയ്യാറല്ലെങ്കില്‍ താനെന്ത് പറയാനാണെന്നും എം.എം. ഹസന്‍ ചോദിച്ചു

അതേസമയം കെ. സുധാകരന്‍ മാധ്യമങ്ങളോട് നടത്തിയ പുതിയ പ്രതികരണത്തെപ്പറ്റി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി നേതാക്കള്‍ പ്രതികരിച്ചില്ല. പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുല്ലപ്പള്ളിയും കെ.സുധാകരന്‍ ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായില്ലെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.