പത്തനാപുരം എംഎൽഎ ​ഗണേഷ് കുമാറിന്റെ ഓഫീസിൽ ആക്രമണം നടത്തിയയാൾ ലഹരിക്ക് അടിമ. മദ്യത്തിനും കഞ്ചാവിനും അടിമയായ കമുകഞ്ചേരി ഉണ്ണികൃഷ്ണനാണ് കേരള കോൺ​ഗ്രസ് ബി പ്രവർത്തകനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.

തന്നെ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. പോലീസും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും ചേർന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയത്.