കോഴിക്കോട്: തീവ്രവാദത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാണ് കെ.സുരേന്ദ്രന് മുസ്ലീം ലീഗുകാര്‍ തീവ്രവാദികളായി തോന്നുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീര്‍. കണ്ണ് മഞ്ഞയായവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുന്നത് പോലെയാണത്.

ഷഹിന്‍ ബാഗ് സമരപ്പന്തല്‍ പൊളിക്കണമെന്ന കാര്യത്തില്‍ ബി ജെ പി ക്കും സി പി എമ്മിനും ഒരേ നിലപാടാണ്. പിണറായി വിജയനും നരേന്ദ്ര മോദിക്കും ഈ വിഷയത്തില്‍ സയാമീസ് ഇരട്ടകളെ പോലെയാണെന്നും മുനീര്‍ പറഞ്ഞു. ലോക കേരള സഭ ധൂര്‍ത്താണെന്ന് യു ഡി എഫ് നേരത്തെ പറഞ്ഞിരുന്നു.അത് ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും കോഴിക്കോട് ഷഹീന്‍ ബാഗ് സ്‌ക്വയറിലെത്തിയ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.