സംസ്ഥാനത്തെ കോവിഡ് മരണത്തില്‍ കള്ളക്കണക്കെന്ന് എം.കെ മുനീര്‍ നിയമസഭയില്‍ ആരോപിച്ചു. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാണിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു.

ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ കണക്കുകള്‍ വിശ്വസനീയമല്ലെന്ന് പ്രതിപക്ഷം മറുപടി നല്‍കിയതോടെയാണ് സഭയില്‍ ബഹളമുണ്ടായത്‌.