കാറ്റ് കടുത്തതോടെ കാത്തിരിപ്പിലാണ് കടല്‍ത്തീരങ്ങള്‍. കൊച്ചിയില്‍ നിന്നും പോയ 'ആണ്ടവന്‍തുണൈ', ബേപ്പൂരില്‍ നിന്നും പോയ 'അജ്മീര്‍ ഷാ' എന്നീ ബോട്ടുകളെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല.

ഒപ്പമുണ്ടായിരുന്ന ബോട്ടുകളേക്കുറിച്ച് വിവരം ലഭിച്ചെങ്കിലും മുങ്ങിപ്പോയ ആണ്ടവന്‍തുണൈയേക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ബോട്ടിനായി നാവികസേനയുടെ ഐ.എൻ.എസ് വിക്രാന്ത് തിരച്ചിൽ നടത്തുകയാണ്. പ്രതികൂല കാലാവസ്ഥയായതിനാൽ തിരച്ചിലിന് ഹെലികോപ്റ്ററുകൾ ഉപയോ​ഗിക്കുക ദുഷ്കരമാണ്.

ബേപ്പൂരിൽ നിന്ന് അഞ്ചാം തീയതി പോയ ബോട്ടിനേക്കുറിച്ചും ഒരുവിവരവുമില്ല. ചുഴലിക്കാറ്റിന് മുൻപേ തന്നെ ഇതിലെ തൊഴിലാളികളുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. 15 തൊഴിലാളികളാണ് ഇതിലുള്ളത്.