ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചു മൂടി. ബുലന്ദ്ഷഹറിൽ ആണ് സംഭവം. സമീപത്തെ വീട്ടിൽ വെള്ളം എടുക്കാൻ പോയ പെൺകുട്ടിയെ കഴിഞ്ഞ മാസം 28 മുതൽ കാണാതാകുകയായിരുന്നു

അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം വയലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പെൺകുട്ടി സമീപത്തെ വീട്ടിൽ വെള്ളമെടുക്കാൻ പോയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിട്ടുവരാത്തതിനേത്തുടർന്ന് നടത്തിയ അന്വേഷണത്തിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

പിന്നീട് നടന്ന അന്വേഷണത്തിൽ വീട്ടിലെ കുഴിയിൽ മൃതദേഹം കണ്ടെത്തി. വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകനുവേണ്ടി അന്വേഷണം തുടങ്ങിയതായി ബുലന്ദ്ഷഹർ എസ്.പി എസ്.എസ് സിങ് അറിയിച്ചു.