കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അമ്മയുടെ വേദനയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമ്മ വളര്‍ത്താന്‍ തയ്യാറാണെങ്കില്‍ അമ്മയ്‌ക്കൊപ്പം തന്നെയാണ് കുഞ്ഞുണ്ടാവേണ്ടതെന്നും കുഞ്ഞിന്റെ ഉത്തമതാത്പര്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അനുപമയുടേതാണ് ആ കുഞ്ഞെങ്കില്‍ കുഞ്ഞിനെ അനുപമയ്ക്ക് ലഭിക്കാനുള്ള ശക്തമായ ഇടപാട് സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും മന്ത്രി അറിയിച്ചു