ബജറ്റ് പ്രസംഗത്തിന്റെ അവസാനം ധനമന്ത്രി തോമസ് ഐസക് ചൊല്ലിയ കവിത പിറന്നത് ഇടുക്കി കണ്ണംപടിയിലെ ആദിവാസി മേഖലയില്‍ നിന്നാണ്.
കണ്ണംപടി ട്രൈബല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കെ.പി. അമലാണ് സ്വപ്നങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്ന കവിത എഴുതിയത്.
ലോക്ക്ഡൗൺ കാലത്ത് കുട്ടികളുടെ സർഗ്ഗശേഷി വർധിപ്പിക്കാനായി 'അക്ഷര വൃക്ഷം' എന്ന പേരിൽ വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് അമലിന്റ കവിത വിദ്യാഭ്യാസ വകുപ്പിന്റെ മാസികയിൽ വന്നത്.