സേവ് കുട്ടനാട് ക്യാമ്പയിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന്‌ മന്ത്രി സജി ചെറിയാന്‍. കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കര്‍ഷക പ്രതിനിധികളും മന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സജി ചെറിയാന്‍ സര്‍ക്കാരിന്റെ അഭിപ്രായം എന്ന തരത്തില്‍ സേവ് കുട്ടനാട് ക്യാമ്പയിനെ പരിഹസിച്ചത്. 

കുട്ടനാടിനെ ഇപ്പോള്‍ രക്ഷിച്ച് സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞ് ചിലര്‍ ഇറങ്ങിയിട്ടുണ്ട്. അവരുടെ ഉദ്ദേശം വേറെയാണ് - മന്ത്രി പറഞ്ഞു. അത്തരക്കാരോടും അവരുടെ രീതികളോടും സര്‍ക്കാരിന് യോജിപ്പില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.