ഇത് ഏറ്റവും അഭിമാനതോന്നുന്ന നിമിഷമാണ്. ഈ വിജയം കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് വരുന്ന സഖാക്കളുടേതാണെന്ന് നിയുക്ത മന്ത്രി മുഹമ്മദ് റിയാസ്. അവരെ ഓർക്കാത്ത ദിവസമുണ്ടാകരുത്, അവരെയും ജനത്തെയും ഓർത്തുകൊണ്ട് ഇടപെടുക എന്നത് മനസ്സിലുണ്ടാകണമെന്നും റിയാസ്. എൽഡ‍ിഎഫ് സർക്കാരിൽ ജനങ്ങൾക്ക് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചരിത്രത്തിലാദ്യമായി തുടർഭരണം നൽകിയതെന്നും ആ പ്രതീക്ഷയ്ക്ക് കോട്ടം തട്ടാതിരിക്കുക എന്നതാണ് പ്രധാനമെന്നും റിയാസ്.