സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ സ്‌കൂള്‍ പഠനം നാളെ മുതല്‍ ആരംഭിക്കും. ഒരു സമയം ഒരു ക്ലാസ് മാത്രമായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുക. മാതൃഭൂമി ന്യൂസില്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി

ആദ്യത്തെയാഴ്ച്ച പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടത്തുന്നത്. ഒരോ ക്ലാസുകളുടെയും പുനസംപ്രേക്ഷണം ഉണ്ടായിരിക്കും. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ മലയാളം മീഡിയത്തില്‍ മാത്രമായിരിക്കും ക്ലാസുകള്‍.

Content Highlights: Minister c Raveendra nath about online classes