അടുത്ത രണ്ടര വർഷം പിണറായി വിജയൻ മന്ത്രി സഭയിൽ അംഗമായിരിക്കും തിരുവനന്തപുരം എംഎൽഎ ആന്റണി രാജു. രണ്ടര വർഷം ചെറിയ സമയമല്ല കിട്ടുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തുക എന്നതിലാണ് പ്രധാനമെന്ന് ആന്റണി രാജു. ഏതെങ്കിലും പ്രത്യേക വകുപ്പ് വേണമെന്ന് ആ​ഗ്രഹമില്ല, എല്ലാം പ്രധാനവകുപ്പുകൾ തന്നെയാണ്. 

തീരപ്രദേശമായ പൂന്തുറയിലാണ് താൻ ജനിച്ചുവളർന്നത്. ആ പ്രദേശത്തുള്ളവർക്ക് സ്വപ്നംകാണാൻ പോലും കഴിയാത്ത പദവിയാണിത്. അതിൽ സന്തോഷവും അഭിമാനവുമുണ്ട്. വർഷങ്ങളുടെ പൊതുപ്രവർത്തന ജീവിതത്തിന് ലഭിച്ച അംഗീകാരമാണ് മന്ത്രി സ്ഥാനമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.