പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് മുന്നിലെ മില്‍മ ബസ് ഒറ്റദിവസം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ജനങ്ങള്‍. മില്‍മയില്‍ കിട്ടുന്ന എല്ലാ ഉത്പന്നങ്ങളും ഈ ബസ്സില്‍ കിട്ടും. ചായകുടിക്കാനുള്ള സൗകര്യവും ബസ്സില്‍ ഒരുക്കിയിട്ടുണ്ട്. ചായകുടിക്കാനും സാധനം വാങ്ങാനും എത്തുന്നവരുടെ തിരക്കാണ് ഈ ആനവണ്ടിയില്‍.