സുഡാനിൽ പട്ടാള അട്ടിമറി. പ്രധാനമന്ത്രി അബ്ദല്ലാ ഹംദോക്കിനെ അറസ്റ്റ് ചെയ്ത പട്ടാളം സർക്കാരിനെ പിരിച്ചുവിട്ടു. വ്യവസായമന്ത്രി ഇബ്രാഹിം എൽ ഷേഖ്, വിവര സാങ്കേതിക മന്ത്രി ഹംസ ബലൗൾ എന്നിവരുൾപ്പെടെ അഞ്ച് പ്രധാന നേതാക്കളും അറസ്റ്റിലായി. 

സർക്കാരിനേയും പരമോന്നത സമിതിയേയും പിരിച്ചുവിട്ടതായി ജനറൽ അബ്ദേൽ ഫത്താഹ് അൽ ബുർഹാൻ  പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്റർനെറ്റ് സേവനം റദ്ദ് ചെയ്തു. പട്ടാള അട്ടിമറിക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രതിഷേധക്കാർക്കെതിരെയുണ്ടായ വെടിവെപ്പിൽ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.