ലോക്ക്ഡൗണില്‍ കുടുങ്ങി മലപ്പുറം ചട്ടിപറമ്പിലെ ക്യാംപില്‍ കഴിയുന്ന അതിഥ് തൊഴിലാളികളാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു ജാഥ. നിരോധനാജ്ഞ ലംഘിച്ചു കൊണ്ടുള്ള പ്രകടനം പോലിസെത്തി തടഞ്ഞു. എന്നാല്‍ പിരിഞ്ഞ് പോവാന്‍ തയ്യാറാകാഞ്ഞതോടെ ലാത്തി വീശേണ്ടി വന്നു.

ഭക്ഷണവും സൗകര്യവും ക്യത്യമായി ലഭിക്കുന്നുണ്ട് എന്നാല്‍ നാട്ടില്‍ കുംടുംബം ദുരിതമനുഭവിക്കുകയാണെന്നും അങ്ങോട്ട് പോവണമെന്നുമാണ് ഇവരുടെ ആവശ്യം.