യാതൊരു സുരക്ഷാ മുന്‍ കരുതലുകളോ കോവിഡ് പ്രോട്ടോക്കോളോ പാലിക്കാതെ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയിരിക്കുകയാണ് അതിഥി തൊഴിലാളികള്‍. സാമൂഹിക അകലം പോലും പാലിക്കാതെ പിക്കപ്പ് ട്രക്കില്‍ 21 പശ്ചിമ ബംഗാള്‍ സ്വദേശികളാണ് വയനാട് മുത്തങ്ങ അതിര്‍ത്തി വഴി ജൂണ്‍ 23 ന് കേരളത്തിലെത്തിയത്.
പശ്ചിമബംഗാളില്‍ നിന്ന് ബെഗളൂരു യശ്വന്ത്പൂര്‍ വരെ വരെ ട്രെയിന്‍ മാര്‍ഗം എത്തിയ ഇവര്‍ പിന്നീട് പിക്കപ്പ് വാഹനത്തില്‍ കേരള അതിര്‍ത്തിയിലെത്തുകയായിരുന്നു. 21നാണ് ഇവര്‍ ബാംഗ്ലൂരിലെത്തുന്നത്. മലപ്പുറത്ത് കരാര്‍ ജോലിക്കുവേണ്ടി കരാറുകാരനാണ് തങ്ങളെ എത്തിച്ചതാണെന്ന് ഇവരിലൊരാള്‍ പറയുന്നു. ഭക്ഷണവും വെള്ളവുമെല്ലാം കയ്യില്‍ കരുതിയിരുന്നുവെന്നും കൃത്യമായ രേഖകളുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. അതിര്‍ത്തിയില്‍ പരിശോധനകള്‍ക്ക് ശേഷം പോലീസ് ഇവരെ മലപ്പുറത്ത് ക്വാറന്റീനിലാക്കി.