സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 14 പേര്‍ സഞ്ചരിച്ച Mi-17V5  ഹെലികോപ്റ്ററാണ് കൂനൂരില്‍ തകര്‍ന്നുവീണത്. റഷ്യന്‍  നിര്‍മ്മിത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ട Mi-17V5. 36 സൈനികരെവരെ വഹിക്കാന്‍ ശേഷിയുള്ളതാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍. ലോകത്തെ ഏറ്റവും മികച്ച യാത്രാ ഹെലികോപ്ടറാണ് എന്നതാണ്  ഇതിന്റെ പ്രത്യേകത. 2011 മുതലാണ് വ്യോമസേന ഈ ഹെലികോപ്ടര്‍ ഉപയോഗിച്ചുതുടങ്ങിയത്. ഒറ്റപ്പറക്കലില്‍ 950 കിലോമീറ്റര്‍വരെ ദൂരപരിധി കൈവരിക്കാന്‍ ഇതിന് സാധിക്കും.