മഹാത്മാ ഗാന്ധി സർവകലാശാലയിലെ മൂല്യനിർണയത്തിനെതിരെ വിദ്യാർഥികൾ രംഗത്ത്. എം.ജി. സർവകലാശാലയിലെ എം.കോം. പരീക്ഷയിലാണ് കൂട്ടതോൽവിയുണ്ടായത്.

കഴിഞ്ഞ 13-ന് പ്രസിദ്ധീകരിച്ച 2019- 2021 ബാച്ച് ഒന്നാം സെമസ്റ്റർ ഫലത്തിലാണ് കൂട്ടത്തോൽവി. മാനേജ്മെന്റ് ഒപ്റ്റിമൈസേഷൻ, സ്പെഷ്യലൈസ്ഡ് അക്കൗണ്ടിങ് വിഷയങ്ങളിലാണ് കൂടുതൽ പേരും തോറ്റത്. പി.ജി പരീക്ഷയിൽ ഇത്രവലിയ തോൽവിയുണ്ടാകുന്നത് അപൂർവമാണെന്നും മൂല്യനിർണയത്തിലെ അപാകതയാവാം കാരണമെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

സർവകലാശാലയിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.