മുകേഷുമായുള്ള വിവാഹമോചനത്തിന് നോട്ടീസ് നൽകിയെന്ന് മേതിൽ ദേവിക. കാരണങ്ങൾ വ്യക്തിപരമാണ്. ഗാർഹിക പീഡന പരാതി ഉന്നയിച്ചിട്ടില്ല. തന്റെ ആരോപണങ്ങളിൽ അക്കാര്യം പെടുന്നില്ല. മുകേഷ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും മേതിൽ ദേവിക പറഞ്ഞു. 

ഇതൊരു പ്രയാസമേറിയ ഘട്ടമാണ്, തന്റെ ജീവിതത്തിലെ വലിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിനു മേൽ ചെളിവാരിയെറിയാൻ താൽപര്യമില്ല. പിരിയൽ എന്നത് വേദനാജനകം തന്നെയാണ്. അത് സമാധാനപരമായി തീർക്കാൻ അനുവദിക്കണം. തിരഞ്ഞെടുപ്പു കഴിഞ്ഞയുടനാണ് വിവാഹമോചനത്തിന് നോട്ടീസ് നൽകിയതെന്നും മേതിൽ ദേവിക പറഞ്ഞു.