അശാസ്ത്രീയമായി ടി.പി.ആര്‍ കണക്കാക്കി കടകള്‍ അടച്ചിടാന്‍ ഉത്തരവിടുന്ന സര്‍ക്കാര്‍ നയം  തിരുത്തണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് മിഠായി തെരുവില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചത്. കോവിഡ് നിരക്ക് കൂടിയതിനാല്‍ സി കാറ്റഗറിയിലാണ് നഗരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ 16-ാം തീയതി വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളല്ലാതെ  മറ്റൊന്നും തുറക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി വ്യാപാരികള്‍ എത്തിയത്. കടകള്‍ തുറക്കാനെത്തിയാല്‍ കോവിഡ് ലംഘനത്തിന് കേസെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാവിലെ പത്ത് മണിയോടെ മിഠായി തെരുവിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച വ്യാപാരികളെ പോലീസെത്തി തടഞ്ഞു. നേരിയ സംഘര്‍ഷത്തിലായി. പലരേയും അറസ്റ്റ് ചെയ്ത് നീക്കി