പാലിയേറ്റീവ് കെയര്‍ മുതല്‍ പഞ്ചാരിമേളം വരെ, കൂണ്‍ കൃഷി മുതല്‍ തെങ്ങുകയറ്റം വരെ. കോഴിക്കോട് പെരുമണ്ണ സ്വദേശി സിന്ധുവിന്റെ കയ്യൊപ്പ് പതിയാത്ത മേഖലകള്‍ വിരളമാണ്. വീട്ടമ്മ മാത്രമായിരുന്ന സിന്ധു കുടുംബശ്രീയില്‍ എത്തിയ ശേഷമാണ്‌ ബഹുമുഖ പ്രതിഭയായത്.