പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസിലെ അഞ്ചാം പ്രതി മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. 

ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. 

പരിശോധന രണ്ടര മണിക്കൂര്‍ നീണ്ടിരുന്നു. മെഡിക്കല്‍ ബോര്‍ഡ് കൂടി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി ഡി.എം.ഓ.ക്ക് കൈമാറുകയും അദ്ദേഹം അത് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യും.