മലപ്പുറം തവനൂരില്‍ രോഗികളെ കാണാന്‍ മെഡിക്കല്‍ സംഘം നേരിട്ട് വീട്ടിലെത്തും. കരുതലിടം എന്നപേരില്‍ മൊബൈല്‍ വൈദ്യസഹായ സംഘമാണ് എത്തുക. ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തവനൂർ പഞ്ചായത്ത് കരുതലിടം എന്ന പദ്ധതിയുമായി രം​ഗത്തെത്തിയത്.

സഞ്ചരിക്കുന്ന പരിശോധനാ വാഹനത്തിൽ ഡോക്ടറുൾപ്പെടുന്ന മെഡിക്കൽ സംഘം രോഗികൾക്കടുത്തേക്കെത്തും. മരുന്നും നൽകും. തൃക്കണാപുരം സി.എച്ച്.സിയുടെ സഹായത്തോടെയാണ് പദ്ധതി. ലോക്ക്ഡൗൺ ആണെന്നതിന് പുറമേ കൺടെയ്ൻമെന്റ് സോൺ കൂടിയാണിവിടം. പദ്ധതിയുടെ ഫ്ളാ​ഗ് ഓഫ് കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു.