കോഴിക്കോട്: കോവിഡ് 19 നിരാശപ്പെടാനുള്ളതല്ലെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ട് ഒരു മെഡിക്കല്‍ വിദ്യാര്‍ഥി. ചിലവു കുറഞ്ഞ വെന്റിലേറ്ററിന് രൂപം നല്‍കിയിരിക്കുകയാണ് തെരട്ടമ്മല്‍ സ്വദേശിയായ നിമില്‍ സലാം. പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് നിമില്‍.
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയുടെയും കോഴിക്കോട് സര്‍വകലാശാല ഫിസിക്‌സ് വിഭാഗവും നിമിലിന്റെ നിര്‍മ്മാണത്തിന് സഹകരിച്ചിട്ടുണ്ട്. നിമിലിന്റെ വെന്റിലേറ്റര്‍ ഡിസൈന്‍ കണ്ട് വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അഭിനന്ദിച്ചു കഴിഞ്ഞു നിമിലിനെ. 20,000 രൂപ മാത്രമേ വെന്റിലേറ്ററിന് നിര്‍മ്മാണ ചിലവ് വരൂ എന്ന് നിമില്‍ പറയുന്നു. തന്റെ ഡിസൈന്‍ ആരോഗ്യ വകുപ്പിന് സൗജന്യമായി കൈമാറാനാണ് നിമില്‍ ലക്ഷ്യമിടുന്നത്.