ഒരു പതിറ്റാണ്ട് കാലം മികച്ച പാര്‍ലിമെന്‍റേറിയനായി ലോക്സഭയില്‍ തിളങ്ങിയ അനുഭവ സമ്പത്തുമായിട്ടാണ് എംബി രാജേഷ് രണ്ടാം പിണറായി സര്‍ക്കാരില്‍ സ്പീക്കറാകുന്നത്. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ സമര- സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തിയ മികച്ച പ്രവര്‍ത്തനമാണ് ആദ്യമായി നിയമസഭയിലെത്തുന്ന എംബി രാജേഷിന് സഭാ നായകനാകാനുള്ള വ‍ഴി തുറന്നത്.