തൃശ്ശൂരില്‍ നിന്നും കോഴിക്കോടിന്റെ ദത്തു പുത്രിയായി നഗരത്തിലെത്തി അവിചാരിതമായി കോഴിക്കോടിന്റെ നഗരാധിപതിയായിരിക്കുകയാണ് ബീന ടീച്ചര്‍. അതുകൊണ്ട് തന്നെ ഡോ.ബീന ഫിലിപ്പിന് മേയര്‍ സ്ഥാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ക്രിസ്മസ് സമ്മാനമാണ്. ഏറെക്കാലത്തെ അധ്യാപന പരിചയത്തിന്റെ അനുഭവവുമായാണ് ടീച്ചര്‍ മേയര്‍ സ്ഥാനത്തേക്കെത്തുന്നത്. കോഴിക്കോടിനെ കുറിച്ച് വലിയ പ്രതീക്ഷകള്‍ പങ്കുവെക്കുന്നൂ ടീച്ചര്‍. ക്രിസ്മസ് കഴിഞ്ഞ് മൂന്നാം നാള്‍ സ്ഥാനാരോഹണമാണ്. കൂടെയുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു ഏറെ സ്‌നേഹത്തോടെ.