സുഹൃത്തിനെ പീഡിപ്പിച്ചുവെന്ന ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ പരാതിയില്‍ പ്രതി സിസി ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതി എത്രയും വേ​ഗം കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്നും ഇരയ്ക്ക് നീതി ലഭിക്കുന്നതിന്റെ ആ​ദ്യപടിയായി കോടതി ഉത്തരവ് കണക്കാക്കുന്നുവെന്നും മയൂഖ പ്രതികരിച്ചു.