ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സൈക്കിള്‍ വാഹനമാക്കി മാവേലിക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.വി ശ്രീകുമാര്‍. വാഹനത്തിന് ആവശ്യപ്പെട്ട ഡ്രൈവറെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ശ്രീകുമാര്‍ സൈക്കിളില്‍ ഓഫീസിലെത്തിയത്.
നഗരസഭാ കൗണ്‍സിലിന്റെ ആദ്യ യോഗത്തിലാണ് ശ്രീകുമാര്‍ ഡ്രൈവിങ് നിയമനത്തിനായി അംഗീകാരം തേടിയത്. ഡ്രൈവറായി വിശ്വസ്തരായ ഒരാളെ നിയമിക്കുന്ന മുന്‍ ചെയര്‍മാന്‍മാരുടെ രീതി താന്‍ തുടരുകയാണെന്നും അതിന് അനുവദിക്കണമെന്നും ചെയര്‍മാന്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടെങ്കിലും എതിര്‍വിഭാഗം അംഗീകരിച്ചില്ല.
എല്‍.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ ഒരുമിച്ചതോടെയാണ് അംഗീകാരം കിട്ടാതെ പോയത്. ഇതോടെ ഔദ്യോഗിക വാഹനമുപേക്ഷിക്കാന്‍ ശ്രീകുമാര്‍ തീരുമാനിക്കുകയായിരുന്നു. പകരം സ്ഥിരം വാഹനമായ സൈക്കിള്‍ എടുത്തു. സൈക്കിളിലെത്തിയ ചെയര്‍മാനെ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചു