കൊറോണ ഭീതിക്കിടയിലും പ്രതീക്ഷയുടെ കിരണമാവുകയാണ് സ്വന്തം ജീവന്‍ പോലും നോക്കാതെ പ്രതിരോധപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയവര്‍. ഊണു ഉറക്കവും വെടിഞ്ഞ് മഹാരോഗത്തിനെതിരെ പടവെട്ടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം രോഗികളുമായി സഞ്ചരിക്കാന്‍ ധൈര്യപൂര്‍വം മുന്നോട്ട് വന്നവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. മുഴുവന്‍ സമയവും കര്‍മ്മ നിരതരായവര്‍. സുരേഷ്‌കുമാര്‍, അനില്‍ കുമാര്‍, സജി, മനോജ്, അബ്ദുള്‍ റഷീദ്.....പോരാളികളുടെ പട്ടിക നീളുകയാണ്. ആരോഗ്യരംഗത്തെ പോരാളികള്‍ക്ക അര്‍പ്പിക്കാം മനസ് നിറഞ്ഞൊരു സല്യൂട്ട്.

നിങ്ങള്‍ക്ക് ചുറ്റിലും ഇതുപോലെ നിരവധി പോരാളികളുണ്ട്. അവരെക്കുറിച്ച്് centraldeskmbi@gmail.com എന്ന മെയിലിലേക്ക്. ഞങ്ങള്‍ക്ക് അയച്ചു തരൂ. നിങ്ങളിലൂടെ അത് ലോകമറിയട്ടെ.