മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ പ്രതീഷ് എം വെള്ളിക്കീല്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറമാന്‍ പ്രതീഷ് എം വെള്ളിക്കീല്‍ (35) ബൈക്ക് അപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് പ്രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ണൂര്‍ വളപട്ടണത്തിന് സമീപമുള്ള ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടമുണ്ടായത്..പരേതനായ നാരായണന്റേയും നാരായണി മണിയമ്പാറയുടേയും മകനാണ്. ഭാര്യ ഹേഷ്മ (പി.സി.ആര്‍ ബാങ്ക് കണ്ണപുരം ശാഖ). സഹോദരങ്ങള്‍ അഭിലാഷ്, നിധീഷ്. ഒന്നരപ്പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ ദൈനംദിന സംഭവങ്ങളെ അടുത്തറിഞ്ഞ മാധ്യമപ്രവര്‍ത്തകനാണ് പ്രതീഷ്. പ്രാദേശിക ചാനലിലൂടെ മാധ്യമ രംഗത്തെത്തിയ പ്രതീഷ് 2007ല്‍ ഇന്ത്യാവിഷനില്‍ ജോലിയില്‍ പ്രവേശിച്ചു. കുറച്ചു കാലം റിപ്പോര്‍ട്ടര്‍ ടി.വി യില്‍. 2012 മുതല്‍ മാതൃഭൂമി ന്യൂസിന്റെ ഭാഗം. തൊഴില്‍ ജീവിതത്തിന്റെ ഏറിയ കാലവും കണ്ണൂരായിരുന്നു പ്രതീഷിന്റെ കര്‍മ്മഭൂമി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented