മാതൃഭൂമി ന്യൂസ് വാര്‍ത്ത ഫലം കണ്ടു; നികുതി ചീട്ട് ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് അത്തോളി പഞ്ചായത്തിലെ പെരളിമല കോളനിക്കാര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം നികുതി ചീട്ട് ലഭിച്ചു. പട്ടയം കിട്ടാത്ത കുടുംബങ്ങളെ കുറിച്ചുള്ള മാതൃഭൂമി ന്യൂസ് വാര്‍ത്താ പരമ്പരയാണ് ഇവരുടെ ദുരിതം സമൂഹത്തിന് മുമ്പിലെത്തിച്ചത്. നികുതി അടയ്ക്കാനാവാത്തതു മൂലം പെരളിമല കോളനിയിലെ നിരവധി കുടുംബങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുന്നു എന്നറിഞ്ഞാണ് രണ്ട് മാസം മുമ്പ് മാതൃഭൂമി ന്യൂസ് ഇവിടെയെത്തിയത്. മാതൃഭൂമി ന്യൂസ് ഇംപാക്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented