കരിപ്പൂര്‍ വിമാനത്താവളത്തിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് മാതൃഭൂമിയുടെ കരുതലും അഭിനന്ദനവും. പ്രവാസി വ്യവസായി വി ടി സലീമിന്റേയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും സഹകരണത്തോടെ രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണകിറ്റുകള്‍ മാതൃഭൂമി വിതരണം ചെയ്തു. കൊണ്ടോട്ടി എം.എല്‍.എ ടി വി ഇബ്രാഹിമിന്റെ ഓഫീസാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

കൊണ്ടോട്ടിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുന്നവര്‍ക്കുള്ള പിപിഇ കിറ്റും ചടങ്ങില്‍ കൈമാറി. മാതൃഭൂമി എം.ഡി എം.വി ശ്രേയാംസ്‌കുമാര്‍ ഭക്ഷണകിറ്റുമായി പുറപ്പെട്ട വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു