സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്പേ, തിരുവല്ലയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മാത്യു ടി തോമസ് പ്രചാരണം തുടങ്ങി. മണ്ഡലത്തിന്റെ പല മേഖലകളിലും ചുവരെഴുത്തുകളിലൂടെയാണ് പ്രചാരണത്തുടക്കം. 

വെണ്‍പാല, മലയിമ്പ്ര ഭാഗത്ത് ഇതിനോടകം 12 ചുവരുകള്‍ വെള്ളപൂശി പ്രാചാരണം തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ഥിയായി ആദ്യം ജനമനസില്‍ കയറിക്കൂടിയാല്‍ വിജയമുറപ്പെന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തനം

എന്നാല്‍ അണികളുടെ ആവേശമാകാം ചുമരുകളില്‍ നിറയുന്നതെന്ന് മാത്യു ടി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.