കൊച്ചിയിൽ യുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിനെ ചിലർ ചേർന്ന് കേസിൽ കുടുക്കിയതാണെന്ന് പിതാവ് ജോസഫ്. മകന് ആർഭാടജീവിതം നയിക്കാൻ പണമില്ലായിരുന്നുവെന്നും ​ഗൾഫിൽ ‍ഡ്രൈവറായിരുന്നുവെന്നും പിതാവ്  ജോസഫ് ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

മാർട്ടിൻ ആദ്യമായി വിദേശത്ത് പോകുന്നത് അറബിയുടെ വീട്ടിൽ ഡ്രൈവറായിട്ടാണ്. ഒന്നരവർഷത്തോളം നിന്ന് തിരികെ വന്നു. മുണ്ടൂർ സ്വദേശിയായ അച്ചു എന്നയാൾ വഴിയാണ് ട്രേഡിങ് രം​ഗത്തേക്ക് വന്നത്. അച്ചുവാണ് മാർട്ടിനെ കുടുക്കിയതെന്നും പിതാവ്. വിവിധ ട്രേഡിങ്ങിനായി 20 ലക്ഷത്തിലേറെ രൂപയാണ് മാർട്ടിൻ ഇയാൾക്ക് നൽകിയിട്ടുള്ളത്. ലക്ഷങ്ങളുടെ കടമാണ് മാർട്ടിനുള്ളത്. മാർട്ടിൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇതുവരെ വിശ്വസിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു.