മാർക്ക് ജിഹാദ് പരാമർശം വിവാ​ദമായതോടെ ഡൽഹിയിൽ വിദ്യാർത്ഥിസംഘടനകളുടെ പ്രതിഷേധം. ഡൽഹി യൂണിവേഴ്സിറ്റിയിലെ കിരോഡിമാൽ  കോളേജിന് മുന്നിലായിരുന്നു വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം. എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എ.ഐ.എസ്.എ എന്നീ സംഘടനകളായിരുന്നു ഇവിടെ പ്രതിഷേധിച്ചത്.

കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന ഡൽഹി സർവകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ പരാമര്‍ത്തിനെതിരായിരുന്നു പ്രതിഷേധം. ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് രാകേഷ് കുമാര്‍ പാണ്ഡെ. ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു അധ്യാപകന്റെ വിവാദ പരാമര്‍ശം.