തദ്ദേശ തിരഞ്ഞെടുപ്പില്‍ അച്ഛന്റെ വഴിയേ ഒരു മകള്‍. പിതാവ് കെ.ജി മാത്യു മത്സരിച്ച എറണാകുളം വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡില്‍ ഇക്കുറി മകള്‍ മരിയ സാജ് മാത്യുവാണ് സ്ഥാനാര്‍ത്ഥി.
മരിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച മരിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. മരിയ ജനിക്കുമ്പോള്‍ അച്ഛന്‍ കെ.ജി മാത്യു ആയിരുന്നു ഈ വാര്‍ഡിലെ മെമ്പര്‍. അച്ഛന്‍ മത്സരിച്ച അതേ വാര്‍ഡില്‍ ഇക്കുറി മകള്‍ അങ്കത്തിനിറങ്ങുന്നു.