മറയൂരില്‍ ആനകളെ കല്ലെറിഞ്ഞ് ഓടിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു. ആനമല കടുവ സങ്കേതത്തില്‍ ആനകളെ കല്ലെറിയുകയും നായകളെ വിട്ട് ഓടിക്കുകയും ചെയ്ത അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. 

കുഞ്ഞുൾപ്പെടെയുള്ള മൂന്ന് ആനകളെ കല്ലെറിഞ്ഞും നായകളെ ഉപയോ​ഗിച്ച് ഓടിക്കാൻ ശ്രമിച്ച സംഭവത്തിലാണ് കേസെടുത്തത്. ആനകളെ ഉപദ്രവിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനേ തുടർന്നാണ് യുവാക്കൾക്കെതിരെ കേസെടുത്തത്.