ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് കേസില്‍ സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിക്കെതിരെ ഫ്ലാറ്റ് നിര്‍മാതാക്കളും ഉടമകളും. സമിതിയില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്ളതിനാല്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ചവരെ കണ്ടെത്തില്ലെന്നാരോപിച്ച് സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു. പരാതികള്‍ അന്വേഷിക്കാന്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സിവില്‍ കോടതിയെ ചുമതലപ്പെടുത്തണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു.