കൊച്ചി മരടില്‍ ഫ്ലാറ്റ് തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ വേര്‍തിരിക്കുന്നതിന് സുപ്രീംകോടതി നല്‍കിയ സമയം അവസാനിച്ചുവെങ്കിലും ജോലികള്‍ തീര്‍ന്നത് 65 ശതമാനം മാത്രമാണ്. അവശിഷ്ടങ്ങള്‍ വേര്‍തിരിക്കുന്നതിന് സമയം നീട്ടിനല്‍കണമെന്ന് വിജയ സ്റ്റീല്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കുന്നതിനു കാണിച്ച ശുഷ്‌കാന്തി ഉദ്യോഗസ്ഥര്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കാണിക്കുന്നില്ല എന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്.