കോഴിക്കോട്: കോവോഡ്-19 ലോക്ഡൗണ്‍ കാലത്ത് പോലും ആശയ പ്രചരണം ശക്തമാക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന സൂചന നല്‍കിയാണ് മൂന്ന് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുക്കുന്നത്. സജീവ ആശയ പ്രചരണത്തിന് നേതാക്കള്‍ അടക്കമുള്ളവര്‍ പല സ്ഥലങ്ങളിലും എത്തുന്നു എന്ന കണ്ടെത്തല്‍ക്കൂടി കേന്ദ്ര ഏജന്‍സി നടത്തുന്നുണ്ട്. പന്തിരങ്കാവ് കേസുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റെന്ന് എന്‍.ഐ.എ വ്യക്തമാക്കിയതോടെ അലനും, താഹയും പുറത്ത് വരാനുള്ള സാധ്യത കൂടിയാണ് അടയുന്നത്.